Thursday, 11 December 2014
Tuesday, 18 November 2014
Wednesday, 8 October 2014
വിഷ്ണുപ്രിയ.....!! കേരളത്തിന്റെ അഭിമാനം......
കേരളത്തിനഭിമാനമായി
വിഷ്ണുപ്രിയ
ദേശീയ
ശാസ്ത്ര സാങ്കേതിക വകുപ്പ്
ഏര്‍പ്പെടുത്തിയ ഇന്‍സ്പയര്‍
അവാര്‍ഡ് പി.വിഷ്ണുപ്രിയയ്ക്.
ജി.വി.എച്ച.എസ്
അമ്പലത്തറയെ പ്രതിനിധീകരിച്ചാണ്
വിഷ്ണുപ്രിയ മത്സരത്തില്‍
പങ്കെടുത്തത്.
ആറ്
സംസ്ഥാനങ്ങളുള്‍പ്പെടുന്ന
സൗത്ത് സോണ്‍ തലത്തില്‍ ഒന്നാം
സ്ഥാനം നേടിയാണ് ഈ കൊച്ചുമിടുക്കി
കേരളത്തിന്റെ അഭിമാനമായത്. ഇന്ത്യയില്‍ ആകെ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട 6 കുട്ടികളിലൊരാളാണ് വിഷ്ണുപ്രിയ.അമ്പലത്തറ
സ്കൂളിലെ മുന്‍ അധ്യാപകനായ
പി. നാരായണന്‍
മാസ്റ്ററാണ് വിഷ്ണുപ്രിയയുടെ
വഴികാട്ടി.
അമ്പലത്തറ
സ്കൂളിലെ അധ്യാപികയായ പി.
വല്‍സലയുടേയും
അമ്പലത്തറ എതിര്‍ക്കയയിലെ
വി.ബാലകൃഷ്ണന്റേയും
മകളായ വിഷ്ണുപ്രിയ, പഠനരംഗത്തും
കലാരംഗത്തും എന്നും മുന്നിലാണ്.
അറിയപ്പെടുന്ന
ചിത്രകാരിയാണ്.
സംസ്ഥാന
സ്കൂള്‍ മേളയില്‍ പ്രസംഗം
, ഡിജിറ്റല്‍
പെയ്ന്റിങ്,
ചിത്രരചന
എന്നീ ഇനങ്ങളില്‍ എ ഗ്രേഡ്
നേടിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസത്തെ
നിരാകരിക്കുന്ന കേരളീയരുടെ
വര്‍ത്തമാനകാല മനോഭാവത്തിനുള്ള
മറുപടിയാണ് ഈ മിടുക്കി നേടിയ
മിന്നുന്ന ജയം.
ഒന്നാം
ക്ലാസ്സ് മുതല്‍ ഗവള്‍മെന്റ്
സ്കൂളിലെ മലയാളം മീഡിയത്തില്‍
പഠിച്ചു നേടിയ ആര്‍ജവമാണ്
രാജ്യമെമ്പാടുനിന്നുമുള്ള
3000
വിദ്യാര്‍ത്ഥികളുമായി
ഇഞ്ചോടിഞ്ചു മത്സരിച്ച്
വിജയം നേടാന്‍ വിഷ്ണുപ്രിയയെ
പ്രാപ്തയാക്കിയത്.
എന്‍ട്രന്‍സ്
വിജയത്തിനപ്പുറമുള്ള ഒരു
ലക്ഷ്യത്തിലേക്കും ചിന്തയോ
ഭാവനയോ വികസിക്കാത്ത
പുതുതലമുറയ്കും അവരുടെ
രക്ഷിതാക്കള്‍ക്കും ഈ നേട്ടം
പാഠമാവുമെന്നു തന്നെ ഞങ്ങള്‍ പ്രത്യാശിക്കിന്നു.
ഡല്‍ഹിയില്‍നിന്നും
ബുധനാഴ്ച്ച തിരിച്ചെത്തുന്ന
വിഷ്ണുപ്രിയയ്ക് ഗംഭീരവരവേല്‍പ്പു
നല്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂളും അമ്പലത്തറ നാട് മുഴുവനും.
Thursday, 4 September 2014
Monday, 18 August 2014
Thursday, 31 July 2014
ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക്....
സ്ക്കൂളിന്റെ വിശാലമായ ലൈബ്രറി കം വായനമുറിയുടേയും സാക്ഷരം പരിപാടിയുടേയും ഉദ്ഘാടനം 5/8/14ന് പ്രശസ്തകവി ശ്രീ.സി.എം.വിനയചന്ദ്രന്‍ നിര്‍വ്വഹിച്ചു.ഒരു ഗ്രന്ഥശാല അറിവുകളെ തിരിച്ചറിവുകളാക്കുന്ന ഒരു സര്‍വ്വകലാശാല തന്നെയാണെന്നും വായന മനുഷ്യമനസ്സിനെ സംസ്കരിക്കുന്ന മൂല്യങ്ങളുടെ കലവറയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയതലമുറയെ വായനയുടെ മഹത്വം മനസ്സിലാക്കിക്കൊടുക്കാന്‍ സ്കൂള്‍ ഗ്രന്ഥശാലയ്കു സാധിക്കട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Wednesday, 30 July 2014
Thursday, 17 July 2014
Tuesday, 15 July 2014
Monday, 14 July 2014
Subscribe to:
Posts (Atom)